കോമൺസ്:വാർഷികചിത്രം/2019/നിബന്ധനകൾ
Jump to navigation
Jump to search
വാർഷികചിത്രം 2019
വാർഷികചിത്രം 2019 || ആമുഖം – നിയമങ്ങൾ – സംവാദം – പരിഭാഷ – സമിതി – സഹായം || ഘ1 മത്സരാർത്ഥികൾ – ചിത്രശാല || ഘ2 ചിത്രശാല || ഫലം
In other languages
ഔദ്യോഗിക നയങ്ങൾ
ഈ നയങ്ങൾ വാർഷികചിത്രം 2019 സമിതി രൂപപ്പെടുത്തിയവയാണ്, ഇവ സമിതിയുടെ അംഗീകാരം ഇല്ലാതെ മാറ്റം വരുത്തരുത്. സംശയങ്ങൾക്കും മാറ്റങ്ങൾ നിർദ്ദേശിക്കാനും ഇതുപയോഗിക്കുക: സംവാദത്താൾ. |
വോട്ടെടുപ്പ്
ഘട്ടങ്ങൾ
- വാർഷികചിത്രം 2019-ൽ രണ്ട് ഘട്ടങ്ങൾ ഉണ്ടായിരിക്കും.
- 2019-ൽ തിരഞ്ഞെടുത്ത ചിത്രങ്ങളായ എല്ലാ ചിത്രങ്ങളും ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തുന്നതാണ്.
- ഒന്നാം ഘട്ടത്തിലെ മികച്ച 30 (+α) ചിത്രങ്ങൾ രണ്ടാം ഘട്ടത്തിൽ മാറ്റുരയ്ക്കുന്നതാണ്.
- ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്ന ചിത്രം വാർഷികചിത്രമായി പ്രഖ്യാപിക്കുന്നതാണ്. ശേഷം ഏറ്റവുമധികം വോട്ട് കിട്ടിയ മൂന്ന് ചിത്രങ്ങൾ റണ്ണേഴ്സ് അപ്പ് ആയി പ്രഖ്യാപിക്കുന്നതാണ്.
തീയതികൾ
വാർഷികചിത്രം 2019 ഒന്നാം ഘട്ടം
- 8 മാർച്ച് 2020, 15:00 മുതൽ
- 22 മാർച്ച് 2020, 23:59:59 വരെ
വാർഷികചിത്രം 2019 രണ്ടാം ഘട്ടം
- 5 ഏപ്രിൽ 2020, 15:00 മുതൽ
- 19 ഏപ്രിൽ 2020, 23:59:59 വരെ
ബീറ്റാ പരീക്ഷണ കാലയളവ്
- ബീറ്റ പരീക്ഷണത്തിനായി നിരവധി ദിവസങ്ങൾ ഉണ്ടായിരിക്കും, അതുവഴി വോട്ടെടുപ്പ് സ്ക്രിപ്റ്റ് ശരിയായി പ്രവർത്തിക്കുന്നുണ്ടോയെന്ന് കണ്ടെത്താനാവുന്നതാണ്.
- Votes in the testing period — the several days before the official opening date — are also eligible. The committee will count them as well as the votes cast in the later period.
- If you find a bug for the voting tool, please report it to MediaWiki talk:Gadget-EnhancedPOTY.js; report other issues to Commons talk:Picture of the Year/2019.
വോട്ട് ചെയ്യുന്നവരുടെ യോഗ്യത
- Users must have an account, at any Wikimedia project, which was registered before Wed, 01 Jan 2020 00:00:00 +0000 [UTC].
- ഈ ഉപയോക്തൃ അംഗത്വത്തിന് ഏതെങ്കിലുമൊരു വിക്കിമീഡിയ പദ്ധതിയിൽ ബുധൻ, 1 ജനു. 2020 00:00:00 +0000 [യു.റ്റി.സി]-യ്ക്ക് മുമ്പായി 75 തിരുത്തുകൾ ഉണ്ടായിരിക്കണം. ദയവായി താങ്കളുടെ യോഗ്യത വാർഷികചിത്രം 2013 യോഗ്യതാ പരിശോധനാ ഉപകരണം ഉപയോഗിച്ച് നോക്കുക.
- Users must vote with an account meeting the above requirements either on Commons or another SUL-related Wikimedia project (for other Wikimedia projects, the account must be attached to the user's Commons account through SUL).
- കുറിപ്പുകൾ
- ഉപയോക്താവിന് യോഗ്യതയുള്ള ഒന്നിലധികം അംഗത്വമുണ്ടെങ്കിൽ കൂടിയും ഒരു അംഗത്വം ഉപയോഗിച്ച് മാത്രമേ വോട്ട് ചെയ്യാൻ പാടുള്ളു.
- ഐ.പി. വിലാസങ്ങളിൽ നിന്നുള്ള വോട്ടുകൾ അസാധുവായി കണക്കാക്കുന്നതായിരിക്കും.
- യോഗ്യതയില്ലാത്ത ഉപയോക്താവ്/അംഗത്വം ചെയ്യുന്ന വോട്ടുകളും ഒന്നിലധികം/ആവർത്തിച്ച വോട്ടുകളും നിബന്ധനകൾക്ക് വിരുദ്ധമാകുന്ന പക്ഷം അസാധുവാക്കപ്പെടുന്നതാണ്.
- ഒരു വലിയ ഉപയോക്തൃസംഘമുള്ളതിനാൽ, ഞങ്ങൾ ഔദ്യോഗിക വാർഷികചിത്രം 2019 യോഗ്യതാപരിശോധനോപകരണം വഴി യോഗ്യത ഉറപ്പാക്കാനാവുന്ന വോട്ടുകൾ മാത്രമേ കണക്കിലെടുക്കുകയുള്ളു.
- താങ്കൾ വോട്ട് ചെയ്തതിനു ശേഷം ഫലങ്ങൾ അറിയിക്കാനും തൊട്ടടുത്ത കൊല്ലത്തെ വോട്ടെടുപ്പ് സമയത്ത് താങ്കളെ അക്കാര്യം ഓർമ്മപ്പെടുത്താനോ താങ്കളുടെ സംവാദത്താളിൽ പരമാവധി ഒരു വർഷം വരെ ഞങ്ങൾ ബന്ധപ്പെട്ടേക്കാം. താങ്കൾക്കിത് എപ്പോൾ വേണമെങ്കിലും ഒഴിവാക്കാവുന്നതാണ്.
വോട്ടെടുപ്പ് നിബന്ധനകൾ
ഘട്ടം 1 - ഒന്നിലധികം വോട്ടുകൾ - യോഗ്യതയുള്ള ഉപയോക്താക്കൾക്ക് പിന്തുണ നൽകേണ്ടതുണ്ടെന്ന് അവർ കരുതുന്ന എല്ലാ ചിത്രങ്ങൾക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ് (ഒരു ചിത്രത്തിന് ഒരു വോട്ട് വീതം).
രണ്ടാം ഘട്ടത്തിൽ - മൂന്ന് വോട്ടുകൾ - യോഗ്യത ഉള്ളവർക്ക് അന്തിമപാദത്തിലെത്തിയ 3 ചിത്രങ്ങൾക്ക് മാത്രമേ വോട്ട് ചെയ്യാൻ പാടുള്ളു. ഈ മൂന്ന് വോട്ടുകളും തുല്യമായാവും പരിഗണിക്കുക. ഒരു ചിത്രത്തിന് ഒരു തവണമാത്രമേ വോട്ട് ചെയ്യാവൂ. ശ്രദ്ധിക്കുക: ആരെങ്കിലും മൂന്നിലധികം വോട്ട് ചെയ്താൽ, അവസാനം ചെയ്ത മൂന്ന് വോട്ടുകൾ മാത്രമേ എണ്ണുകയുള്ളു.
ചിത്രങ്ങൾ
വർഗ്ഗങ്ങൾ
വർഗ്ഗമനുസരിച്ചുള്ള ചിത്രശാലകൾ | |||
---|---|---|---|
ആർത്രോപോഡുകൾ (85) | പക്ഷികൾ (91) | സസ്തനങ്ങൾ (43) | മറ്റ് ജീവികൾ (47) |
സസ്യങ്ങളും ഫഞ്ചികളും (92) | മനുഷ്യനും മനുഷ്യരുടെ പ്രവർത്തനങ്ങളും (93) | ചിത്രരചനകൾ, തുണിത്തരങ്ങൾ, കടലാസിലെ സൃഷ്ടികൾ (94) | വാസപ്രദേശങ്ങൾ (47) |
കോട്ടകൊത്തളങ്ങൾ (21) | മതശാലകൾ (41) | നിർമ്മാണങ്ങളും കെട്ടിടങ്ങളും (36) | കൃത്രിമമായി പ്രകാശിപ്പിച്ചിരിക്കുന്ന വാതിൽപ്പുറങ്ങൾ (27) |
അടിസ്ഥാനസൗകര്യങ്ങൾ (21) | ഉൾഭാഗം (33) | മതപരമായ കെട്ടിടങ്ങളുടെ ഉൾഭാഗം (60) | ചുമർച്ചിത്രങ്ങൾ, മച്ചുകൾ, ചില്ലുചിത്രങ്ങൾ (41) |
പനോരമിക് ദൃശ്യങ്ങൾ (63) | പ്രകൃതിദൃശ്യങ്ങൾ (130) | ജലാശയങ്ങൾ (59) | ജ്യോതിശാസ്ത്രം, ഉപഗ്രഹം, ബാഹ്യാകാശം (12) |
ഭൂപടങ്ങളും ഡയഗ്രമുകളും (11) | വാഹനങ്ങളും യാനങ്ങളും (31) | കൊത്തുപണികൾ (11) | വസ്തുക്കൾ, പുറംതോടുകൾ, മറ്റുള്ളവ (68) |
സഹായം · ഈ ഐകോണുകളെക്കുറിച്ച്… |
ചിത്രങ്ങളുടെ യോഗ്യത
- ഘട്ടം 1
- 2019 ജനുവരി 1 മുതൽ 2019 ഡിസംബർ 31 വരെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ചിത്രങ്ങളും.
- അന്തിമം
- ഒന്നാം ഘട്ടത്തിൽ, വോട്ടടിസ്ഥാനത്തിൽ മുന്നിലെത്തിയ 30 ചിത്രങ്ങളാണ് അന്തിമഘട്ടത്തിൽ മത്സരിക്കുക - വിഷയാധിഷ്ഠിത വർഗ്ഗീകരണം വോട്ട് എണ്ണുമ്പോൾ ബാധകമായിരിക്കില്ല.
- ഒരു വർഗ്ഗത്തിലെ #1 ഒപ്പം #2 എന്നിവ ആദ്യ മുപ്പതിൽ ഇല്ലെങ്കിൽ, വൈവിധ്യമേറിയ ഒരു അന്തിമപോരാട്ടം ഉറപ്പാക്കുന്നതിനായി അവയും അന്തിമഘട്ടത്തിൽ ഉൾപ്പെടുത്തുന്നതാണ്.
ഒരു മത്സരചിത്രം മായ്ക്കപ്പെടാത്ത പക്ഷം, വേണ്ടത്ര ചർച്ചയില്ലാതെ അയോഗ്യമാക്കപ്പെടുകയോ ഒഴിവാക്കുകയോ ചെയ്യാൻ പാടുള്ളതല്ല (മായ്ക്കൽ അഭ്യർത്ഥന ഉണ്ടായാൽ തന്നെ അത് ചിത്രം അയോഗ്യമാക്കാൻ കാരണമാകുന്നില്ല)
വാർഷികചിത്രം പുരസ്കാരങ്ങൾ
-
വാർഷികചിത്രം
-
വാർഷികചിത്രം #2
-
വാർഷികചിത്രം #3
-
വാർഷികചിത്രം ഫൈനലിസ്റ്റുകൾ
-
ഓരോ വിഭാഗത്തിലും ഏറ്റവും മുകളിലെത്തിയവ