കോമൺസ്:വാർഷികചിത്രം/2017/സഹായം
ചോദ്യം ചോദിക്കുക എന്നതിലേക്ക് പോവുക |
പതിവ് ചോദ്യങ്ങള്‍
എപ്പോഴാണ് തുടങ്ങുക?
- ഒന്നാം ഘട്ടം 10 ജൂൺ 2018, 15:00-നു തുടങ്ങി 24 ജൂൺ 2018, 23:59:59-നു അവസാനിക്കുന്നതാണ്
- രണ്ടാം ഘട്ടം 8 ജൂലൈ 2018, 15:00-നു തുടങ്ങി 22 ജൂലൈ 2018, 23:59:59-നു അവസാനിക്കുന്നതാണ്
ഏതൊക്കെ ചിത്രങ്ങളാണ് മത്സരത്തിനു യോഗ്യമായവ?
2013-ൽ തിരഞ്ഞെടുത്ത ചിത്രങ്ങളാണ് ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുക. ഒന്നാം ഘട്ടത്തിൽ ജനപ്രിയങ്ങളായി തിരഞ്ഞെടുക്കപ്പെടുന്നവ രണ്ടാം ഘട്ടത്തിൽ മത്സരിക്കപ്പെടും.
ബീറ്റാ-പരീക്ഷണത്തിനിടെ ഞാൻ ചെയ്ത വോട്ട് പരിഗണിക്കപ്പെടുമോ, എനിക്ക് വോട്ട് ചെയ്യാൻ യോഗ്യതയുണ്ടോ?
ഉവ്വ്, വോട്ട് സാധുവായിരിക്കുന്നിടത്തോളം (എന്ന് വെച്ചാൽ ചിത്രം തെറ്റായി ചേർക്കപ്പെട്ടതോ പിഴവുകളുണ്ടാകാത്തതോ ആയിരിക്കുന്നിടത്തോളം) അത് സാധുവായിരിക്കും. താങ്കളുടെ വോട്ടുകൾ താങ്കൾക്ക് താങ്കളുടെ സംഭാവനകൾ താളിലോ, ചിത്രശാലാ താളുകളിൽ വലത് മുകളിലെ മൂലയിലായി ഉള്ള 'My POTY' എന്ന കണ്ണി ഉപയോഗിച്ചോ കാണാവുന്നതാണ്.
വോട്ടെടുപ്പ് കാലാവധി കഴിഞ്ഞ ശേഷം വോട്ട് ചെയ്യാവുന്നതാണോ?
വോട്ടെടുപ്പ് സമയം കഴിഞ്ഞ് താങ്കൾ ചെയ്യുന്ന വോട്ട് കണക്കാക്കുന്നതല്ല. വോട്ടെടുപ്പ് സമയം കഴിയുമ്പോൾ വോട്ട് താളുകൾ മരവിപ്പിച്ച് സൂക്ഷിക്കുന്നതായിരിക്കും. വോട്ടെടുപ്പ് സമയം കഴിഞ്ഞ് വോട്ട് ചെയ്താൽ തടയലോ കാര്യനിർവാഹകർക്ക് ചെയ്യാവുന്ന മറ്റ് നടപടികളോ എടുക്കുകയില്ലെങ്കിലും വോട്ട് ഒഴിവാക്കുന്നതായിരിക്കും.
നൂതന വോട്ടെടുപ്പ് ഉപകരണത്തിനുള്ള സഹായം എവിടെയാണ് ലഭിക്കുക?
അത് ഈ താളിൽ ലഭിക്കും. നൂതന വോട്ടെടുപ്പ് ഉപകരണം പ്രവർത്തിക്കാൻ താങ്കളുടെ ബ്രൗസറിൽ ജാവാസ്ക്രിപ്റ്റ് സജ്ജമായിരിക്കണം. ഇതൊരു വലിയ വോട്ടെടുപ്പ് ആയതിനാൽ ഉപയോക്താക്കളെ സഹായിക്കാൻ ഞങ്ങൾ സദാ സന്നദ്ധമാണെങ്കിലും ഓരോരുത്തർക്കും ആഴത്തിലുള്ള സാങ്കേതിക പിന്തുണ നൽകാൻ ആയെന്ന് വരില്ല. താങ്കളുടെ ബ്രൗസറിൽ ജാവാസ്ക്രിപ്റ്റ് എപ്രകാരം സജ്ജമാക്കാമെന്നറിയാൻ ഇവിടെ ഞെക്കുക.
'എന്റെ വാർഷികചിത്രം' നിയന്ത്രണസൗകര്യത്തിൽ വോട്ട് ചെയ്യാൻ എനിക്ക് യോഗ്യത ഇല്ലെന്നാണ് കാണിക്കുന്നത്, പക്ഷേ യോഗ്യതയുണ്ടെന്ന് എനിക്കറിയാം.
ഇതാണ് കാര്യമെങ്കിൽ താങ്കൾക്ക് വിവിധ മാർഗ്ഗങ്ങൾ ആശ്രയിക്കാം.
- ആദ്യമായി, താങ്കളുടെ വിക്കിമീഡിയ കോമൺസ് അംഗത്വവും താങ്കളുടെ തറവാട് വിക്കി അംഗത്വവും യോജിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. താങ്കളുടെ അംഗത്വങ്ങൾ കണ്ണി ചേർക്കാൻ ഇവിടെ ഞെക്കുക »
- ഏതൊരു ചിത്രശാലാ താളിലും വലത് മുകളിലായി ഉള്ള 'എന്റെ വാർഷികചിത്രം' നിയന്ത്രണ സൗകര്യത്തിൽ ഞെക്കുക. പ്രത്യക്ഷപ്പെടുന്ന പോപ്പ്-അപ്പിൽ, യോഗ്യതയുടെ ഭാഗത്തെ "വീണ്ടും പരിശോധിക്കുക" എന്ന ബട്ടൺ അമർത്തുക.
- ഇത് പ്രവർത്തിക്കുന്നില്ലെങ്കിൽ 'എന്റെ വാർഷികചിത്രം' താളിലെ 'നീക്കംചെയ്യുക' ബട്ടൺ അമർത്തിയ ശേഷം താൾ വീണ്ടും എടുക്കുക.
- ഇതും പ്രവർത്തിച്ചില്ലെങ്കിൽ താങ്കളുടെ ബ്രൗസറിന്റെ കാഷെ ഒഴിവാക്കുകയും കുക്കികൾ നീക്കം ചെയ്യുകയും ആവശ്യമായി വന്നേക്കാം. താങ്കളുടെ ബ്രൗസറിന്റെ സജ്ജീകരണങ്ങളിൽ ചെന്ന് ഇത് ചെയ്യാൻ സാധിക്കും. ഇന്റർനെറ്റിൽ തിരഞ്ഞോ താങ്കളുടെ ഇന്റർനെറ്റ് ബ്രൗസറിന്റെ നിർമ്മാതാവിനെ സമീപിച്ചോ എപ്രകാരം കാഷെ ശൂന്യമാക്കാം എന്നും കുക്കികൾ ഒഴിവാക്കാം എന്നും കണ്ടെത്താനാവും. കുക്കികൾ നീക്കം ചെയ്യപ്പെട്ട് കഴിഞ്ഞാൽ താങ്കൾ സ്വയം ലോഗൗട്ട് ആകുന്നതാണ്. ജാവാസ്ക്രിപ്റ്റ് സജ്ജമാണെങ്കിൽ തുടർന്ന് ചിത്രശാലാ താളുകളിൽ 'എന്റെ വാർഷികചിത്രം' കാണാനാവും.
കാഷെ മറികടക്കൽ - ലളിതമായ നിർദ്ദേശങ്ങൾ |
---|
ബഹുഭൂരിഭാഗം വിൻഡോസ് അല്ലെങ്കിൽ ലിനക്സ് ബ്രൗസറുകളിൽ:
ആപ്പിൾ സഫാരിയിൽ:
മാകിനായുള്ള ക്രോമിൽ:
മാകിനായുള്ള ഫയർഫോക്സിൽ:
|
എങ്ങനെയാണ് എനിക്ക് നേരിട്ട് വോട്ട് ചെയ്യാനാവുക?
- താങ്കൾക്ക് വോട്ട് ചെയ്യാനുള്ള |യോഗ്യത ഉണ്ടെന്നും വിക്കിമീഡിയ കോമൺസിൽ ലോഗിൻ ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കുക. താങ്കളുടെ വിക്കിമീഡിയ അംഗത്വങ്ങളെല്ലാം സംയോജിപ്പിച്ചിരിക്കുന്നത് നല്ലതാണ്.
- വാർഷികചിത്രം താളിൽ ഇപ്പോൾ തന്നെ വോട്ട് ചെയ്യുക ». എന്നതിൽ അമർത്തുക.
- ഒരു വർഗ്ഗത്തിൽ അമർത്തുക.
- താങ്കൾ വോട്ട് ചെയ്യാനാഗ്രഹിക്കുന്ന ചിത്രത്തിന്റെ വലത് താഴെയുള്ള സ്ഥിതിവിവരക്കണക്കുകൾ എന്നതിൽ അമർത്തുക.
- ചെറിയ പോപ്പ്-അപ്പിലെ വോട്ടുകൾ കണ്ണി അമർത്തുക
- വോട്ടുകൾ ഭാഗത്തെ തിരുത്തുക അമർത്തുക
- താങ്കൾക്ക് മുമ്പ് മറ്റ് ഉപയോക്താക്കൾ ചെയ്തിട്ടുള്ള അതേ വിധത്തിൽ താങ്കളുടെ ഉപയോക്തൃനാമം ചേർക്കുക. ഉദാ:
# [[User:Myusername|Myusername]]
- താൾ സേവ് ചെയ്യുക അമർത്തുക.
താങ്കൾ ചെയ്തത് ശരിയായില്ലെങ്കിൽ, സേവ് ചെയ്യാൻ ശ്രമിക്കുമ്പോൾ താങ്കൾക്ക് ഒരു സന്ദേശം ലഭിക്കുന്നതാണ്. എപ്രകാരം ശരിയായി വോട്ട് ചെയ്യാം എന്ന് അതിലുണ്ടായിരിക്കും.
ഇത് വലിയൊരു ശ്രമമായതിനാൽ, ആഴത്തിലുള്ള സാങ്കേതിക സഹായം നൽകാൻ ഞങ്ങൾക്ക് കഴിയില്ല. എങ്കിലും ബ്രൗസറിന്റെ സജ്ജീകരണങ്ങളും മെനുവും പരിശോധിക്കുന്നതും ഓൺലൈനിൽ തിരയുന്നതും താങ്കളുടെ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ സഹായിക്കുമെന്ന് സൂചിപ്പിച്ചുകൊള്ളട്ടെ.
ആരാണീ മത്സരം നടത്തുന്നത്?
സമിതിയുടെ താൾ ഇവിടെ കാണുക.
സംശയമുന്നയിക്കുക
താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരം മുകളിൽ കണ്ടെത്താൻ കഴിഞ്ഞില്ലയെങ്കിൽ,