കോമൺസ്:വിക്കി ലൗവ്സ് ഓണം 2024/കുറിച്ച്

From Wikimedia Commons, the free media repository
Jump to navigation Jump to search
This page is a translated version of a page Commons:Wiki Loves Onam 2024/About and the translation is 100% complete. Changes to the translation template, respectively the source language can be submitted through Commons:Wiki Loves Onam 2024/About and have to be approved by a translation administrator.

വിക്കി ലൗസ് ഓണം കാമ്പയിനിനെക്കുറിച്ച്

സാംസ്കാരിക പ്രാധാന്യമുള്ള ഓണത്തിന്റെ സാരാംശം പകർത്താനും ആഘോഷിക്കാനും ഓണവുമായി ബന്ധപ്പെട്ട വൈവിധ്യമാര്‍ന്ന കാഴ്ചകളും, വർണ്ണാഭമായ ആഘോഷങ്ങളും രേഖപ്പെടുത്താനും വേണ്ടി നടത്തുന്ന ഒരു വിക്കിപദ്ധതിയാണ് വിക്കി ലവ്സ് ഓണം 2024. ഓണത്തിന്റെ തനതായ പാരമ്പര്യവും ആചാരങ്ങളും നിറങ്ങളും വിക്കിമീഡിയയിലേക്ക് ചേർക്കാൻ ലോകമെമ്പാടുമുള്ള എല്ലാ ഉപയോക്താക്കളെയും ക്ഷണിക്കുന്നു.

ഓണത്തെക്കുറിച്ചുള്ള നിങ്ങളുടെ അതുല്യമായ വീക്ഷണം നിങ്ങളുടെ ക്യാമറക്കണ്ണുകളിലൂടെ പകർത്തുക. താഴെപ്പറയുന്നവയുടെ ഫോട്ടോകൾ സമർപ്പിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നുഃ

വിക്കിമീ‍ഡിയ കോമൺസിലും കൂടാതെ മറ്റു വിക്കിമീഡിയ പ്രോജക്ടുകളിലും നടക്കുന്ന ക്യാംപെയിനെക്കുറിച്ച് കൂടുതല്‍ വായിക്കുക.

എങ്ങനെ പങ്കെടുക്കാം

ഫോട്ടോഗാഫ്: മുകളിൽ സൂചിപ്പിച്ച ഏതെങ്കിലും പ്രമേയങ്ങളുടെയോ ഓണവുമായി ബന്ധപ്പെട്ട മറ്റ് പരിപാടികളുടെ ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ എടുക്കുക.
അപ്ലോഡ്: ഇവിടെ നൽകിയിരിക്കുന്ന അപ്ലോഡ് ലിങ്ക് ഉപയോഗിച്ച് നിങ്ങളുടെ ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലേക്ക് സമർപ്പിക്കുക.
ലൈസൻസിങ്: നിങ്ങളുടെ ഫോട്ടോഗ്രാഫുകളുടെ ലൈസൻസ് ക്രിയേറ്റീവ് കോമൺസ് ലൈസൻസ് (CC-BY-4.0, CC-BY-SA-4.0) ആയിരിക്കണം.
പങ്കിടുകഃ ക്യാമ്പെയിനെക്കുറിച്ച് പ്രചരിപ്പിക്കുകയും മറ്റുള്ളവരെ ഇതില്‍ പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

ഈ ക്യാമ്പെയിനിലേക്ക് സംഭാവന ചെയ്യുന്നതിലൂടെ, ലോകമെമ്പാടുമുള്ള ആളുകൾക്ക് ഓണത്തിന്റെ വൈവിധ്യത്തെക്കുറിച്ച് മനസ്സിലാക്കാനുള്ള ഒരു ഫലവത്തായ മാര്‍ഗം സൃഷ്ടിക്കാൻ സഹായിക്കും.

വിവിധ വിഭാഗത്തിൽപെടുന്ന മീഡിയ ഫയലുകൾ അപ്‌ലോഡ് ചെയ്യുക

പൂക്കളം


ഓണസമയത് വിവിധതരം പൂക്കൾ ഉപയോഗിച്ച് നിലത്ത് നിർമ്മിക്കുന്ന പരമ്പരാഗത പുഷ്പ അലങ്കാരമാണ് ഓണപൂക്കളം (പുഷ്പ പരവതാനികൾ).

കേരളത്തിലെ പൂക്കൾ


ഓണക്കാലത്ത് കേരളത്തിൽ വർണ്ണാഭവും സുഗന്ധമുള്ളതുമായ പലതരം പൂക്കൾ വിരിയുന്നു. അവ ആഘോഷങ്ങൾക്ക് നിറവും ശോഭയും നൽകുന്നു.

ഓണസദ്യ


സവിശേഷമായ രുചിയുള്ള വൈവിധ്യമാർന്ന സസ്യ വിഭവങ്ങള്‍ ഉൾക്കൊള്ളുന്ന, വാഴയിലയിൽ വിളമ്പുന്ന ഒരു പരമ്പരാഗത വിരുന്നാണ് സദ്യ. ചോറ്, സാമ്പാർ, അവിയൽ, തോരൻ, ഓലൻ, പായസം എന്നിവ സദ്യയില്‍ ഉൾപ്പെടുന്നു.

പരമ്പരാഗത കളികൾ


ആവേശകരമായ മത്സരത്തിലൂടെയും വിനോദത്തിലൂടെയും കൂട്ടായ്മകളെ ഒന്നിപ്പിക്കുന്ന ഓണക്കളികള്‍ ഓണ ആഘോഷങ്ങളുടെ സുപ്രധാന ഭാഗമാണ്.

ഓണവിഭവങ്ങൾ


പരമ്പരാഗത ഓണസദ്യയുടെ അനിവാര്യ ഭാഗമാണ് വൈവിധ്യമാർന്ന സസ്യാഹാര വിഭവങ്ങൾ. നിങ്ങൾക്ക് ആ വിഭവങ്ങളുടെ തയ്യാറെടുപ്പുകൾ, വിളമ്പൽ എന്നിവയുടെ മീഡിയ ഫയലുകൾ അപ്ലോഡ് ചെയ്യാം.

ഓണ വസ്ത്രങ്ങൾ


ഓണക്കാലത്ത് ധരിക്കുന്ന പരമ്പരാഗത വസ്ത്രങ്ങൾ കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നു. സ്ത്രീകൾ സാധാരണയായി സ്വർണ്ണ കസവുള്ള സാരികൾ ധരിക്കുന്നു. അതേസമയം പുരുഷന്മാർ പരമ്പരാഗത കുർത്തയോടൊപ്പമോ ഷർട്ടിനോടൊപ്പമോ മുണ്ടു ധരിക്കുന്നു.

വള്ളംകളി


കേരളത്തിലെ ഓണക്കാലത്ത് നടക്കുന്ന പരമ്പരാഗതവും ഗംഭീരവുമായ മത്സരമാണ് വള്ളംകളി. നീളമുള്ളതും ഇടുങ്ങിയതുമായ ചുണ്ടന്‍ വള്ളങ്ങളില്‍ തുഴച്ചില്‍ ടീമുകൾ ഊർജ്ജസ്വലവും തീവ്രവുമായ രീതിയില്‍ അന്യോന്യം മത്സരിക്കുന്നു.

പുലി കളി


കേരളത്തില്‍ ഓണക്കാലത്ത് അവതരിപ്പിക്കുന്ന പരമ്പരാഗത നാടോടി കലയാണ് പുലികളി. പങ്കെടുക്കുന്നവർ കടുവയ്ക്ക് സമാനമായ വസ്ത്രങ്ങളും ചമയങ്ങളും അണിഞ്ഞ് പരമ്പരാഗത സംഗീതത്തിലും ചെണ്ടമോളത്തിലും നൃത്തം ചെയ്യുന്നു.

നൃത്ത പ്രകടനം


സ്ത്രീകള്‍ വിളക്കിനു ചുറ്റും വൃത്തത്തില്‍ നൃത്തം ചെയ്യുന്ന തിരുവാതിരക്കളി, വ‍ര്‍ണാഭമായ മുഖപടങ്ങളും ചമയങ്ങളുമണിഞ്ഞ് കളിക്കുന്ന കുമ്മാട്ടിക്കളി എന്നിവ കൂടാതെ മറ്റു പരമ്പരാഗത നൃത്തരൂപങ്ങളും ഓണക്കാലത്ത് അവതരിക്കപ്പെടുന്നു.

ഓണാഘോഷം


സന്തോഷത്തോടും ഐക്യത്തോടും കൂടി ആളുകള്‍ ഒന്നിച്ചാഘോഷിക്കുന്ന പരിപാടികള്‍ ഓണത്തിന്റെ ഭാഗമാണ്. ഓണസദ്യ തയ്യാറാക്കുകയും പങ്കിടുകയും ചെയ്യുക, ഓണക്കളികളില്‍ പങ്കെടുക്കുക അല്ലെങ്കിൽ ആസ്വദിക്കുക തുടങ്ങിയവ ഈ ഒത്തുചേരലുകളിൽ സാധാരണയായി ഉൾപ്പെടുന്നു.

ചടങ്ങുകളും ആചാരങ്ങളും


ആചാരങ്ങളും ചടങ്ങുകളും ഓണാഘോഷത്തിന്റെ അവിഭാജ്യ ഘടകമാണ്. ഇത് ഓണത്തിന്റെ ആത്മീയതയെ പ്രതിഫലിപ്പിക്കുകയും കൂട്ടായ്മയുടെയും പാരമ്പര്യത്തിന്റെയും ബോധം വളർത്തുകയും ചെയ്യുന്നു.

മറ്റ് ഓണാഘോഷങ്ങള്‍


പരമ്പരാഗത ഒത്തുചേരലുകൾക്ക് പുറമേ മറ്റ് പല പരിപാടികളും ഓണാഘോഷത്തിൽ ഉൾപ്പെടുന്നു. ഈ ലിങ്ക് വഴി നിങ്ങൾക്ക് അത്തരം മീഡിയ ഫയലുകൾ അപ്ലോഡ് ചെയ്യാം.

മറ്റ് വിഭാഗങ്ങൾ


മേല്‍പറഞ്ഞ വിഭാഗങ്ങളില്‍പെടാത്തവയാണ് നിങ്ങളുടെ ഓണവുമായി ബന്ധപ്പെട്ട മീഡിയ ഫയലുകളെങ്കില്‍ ഈ ലിങ്ക് വഴി അപ്ലോഡ് ചെയ്യാം.

ഓണം ആഘോഷിക്കുവാൻ നമ്മളോടൊപ്പം ചേരുക

നിങ്ങളുടെ ചിത്രങ്ങള്‍ വിക്കിമീഡിയ കോമൺസിന്റെ ഭാഗമാകുക മാത്രമല്ല, കേരളത്തിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്യും. ഒരു അത്തപ്പൂക്കളത്തിന്റെ വിവിധ നിറങ്ങളോ വള്ളംകളിയുടെ ആവേശോജ്ജ്വലമായ പോരാട്ടമോ ആണ് നിങ്ങൾ പകർത്തുന്നതെങ്കിലും, ഈ സൃഷ്ടികൾ ഇവിടെ പ്രദർശിപ്പിക്കുന്നത് ഓണത്തിന്റെ വൈവിധ്യവും സൗന്ദര്യവും ആയിരിക്കും.
ആവേശകരമായ ഈ യാത്രയിൽ ഞങ്ങളോടൊപ്പം ചേരുക, ഭാവി തലമുറകൾക്കായി ഓണം രേഖപ്പെടുത്താൻ സഹായിക്കുക!

ഔട്ട്റീച്ച് ഡാഷ്ബോർഡിൽ ചേരുക

ഹാഷ്ടാഗ്ഃ #WikiLovesOnam