User:Ramanvaidyar
രാഷ്ട്രീയ ലക്ഷ്യബോധത്തോടെ സ്വാതന്ത്ര്യസമരത്തിലേക്ക് എടുത്തുചാടിയ തോട്ടാപ്പള്ളിൽ രാമൻ വൈദ്യർ പൂഞ്ഞാറിലെ മുൻകാല കമ്മ്യൂണിസ്റ്റ് രാജാവെന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. പൂഞ്ഞാർ രാജാക്കന്മാർ വരെ രാമൻ വൈദ്യൻ എന്ന കമ്മ്യൂണിസ്റ്റുകാരനെ ഏറെ ആദരവോടെയാണ് അന്ന് കണ്ടിരുന്നത്.
തിരുവിതാംകൂർ പരിരക്ഷണചട്ടം ലംഘിച്ചതിന് 1946-ൽ പൂഞ്ഞാറിൽ നിന്ന് എട്ടുപേരെയും കൂടാതെ അഞ്ചുപേരെയും സി.പി യുടെ പോലീസ് അറസ്റ്റ്‌ചെയ്ത് സെൻട്രൽ ജയിലിലാക്കിയപ്പോൾ ഇച്ഛാശക്തിയുടെയും ധൈര്യത്തിന്റെയും നെടുംതൂണായ രാമൻ വൈദ്യരായിരുന്നു അവരുടെ നേതാവ്.
പാലാ താലൂക്ക് കച്ചേരിയിൽനിന്ന് മാർച്ച് നടത്തിയ 250 പേരിൽ രാമൻ വൈദ്യരടക്കം 13 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ജോസഫ് തെള്ളി, ടി.വി മാത്യൂ തെള്ളി, എം.കെ രവീന്ദ്രൻ വൈദ്യർ മങ്കുഴി, എം,എ കുമാരൻ, വി.കെ നാണു, പാതുക്കുന്നേൽ ശിവരാമൻ, ടി, ദേവസ്യ അരിപ്ലാക്കൽ, വി.കെ പരമേശ്വരൻ, എം.വി മാര്ത്താണ്ടൻ, വി.എ സഹദേവൻ എന്നിവരായിരുന്നു രാമൻ വൈദ്യരോടൊപ്പം അറസ്റ്റ്ു വരിക്കുകയും പീഡനമനുഭവിക്കുകയൂം ചെയ്തത്.
ഈരാറ്റുപേട്ട, പാലാ, തൊടുപുഴ, കൂത്താട്ടുകുളം, കോട്ടയം, ചങ്ങനാശേരി, മുവാറ്റുപുഴ, വെമ്പയം എന്നീലോക്കപ്പുകളിലെ കൊടിയ മർദ്ദനത്തിനുശേഷം പതിനൊന്നാം മാസത്തിലാണ് ഇവരെ ഒന്നടങ്കം പൂജപ്പുര സെൻട്രൽ ജയിലിലടയ്ക്കുന്നത്.പാലാ മുൻസിഫ് കോടതിയാണ് 2 വർഷത്തെ ശിക്ഷവിധിച്ചത്.
മൂന്നുവർഷത്തോളം ജയിൽവാസമനുഷ്ടിച്ച് തിരിച്ചെത്തിയപ്പോൾ രാജകീയമായ വരവേല്പാണ് ഇവർക്ക് നാട്ടിൽ ലഭിച്ചത്.പിന്നീട് ഈരാറ്റുപേട്ടയിൽ ഏറേക്കാലം രാമൻ വൈദ്യർ സ്വന്തമായി വൈദ്യശാല നടത്തിയിരുന്നു.1970 നു ശേഷം വൈദ്യശാല നിർത്തി വിശ്രമജീവിതം നയിച്ചു.1972 ആഗസ്റ്റ് 15ന് രാജ്്യം സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള താമ്രപത്രം നൽകി രാമൻ വൈദ്യരെ ആദരിച്ചു