File:PeopleAreKnowledge Neeliyar-Bhagavathi (Theyyam) Interview2.ogg
PeopleAreKnowledge_Neeliyar-Bhagavathi_(Theyyam)_Interview2.ogg (Ogg Vorbis sound file, length 5 min 7 s, 96 kbps, file size: 3.53 MB)
Captions
Malayalam Transcript
[edit]വിക്കിപ്രവര്‍ത്തകന്‍: ഈ തെയ്യത്തിന്റെ പേരെന്താണെന്ന് ഒന്നാദ്യം പറഞ്ഞാട്ടെ.
- കുഞ്ഞിരാമന്‍: ഒറ്റത്തിറ എന്നാണു പറയുക; ഒറ്റത്തിറ... ഒരു ദിവസം ഒന്നേ ഇതിവിടെ കഴിക്കുകയുള്ളൂ - (നേര്‍ച്ചത്തെയ്യം) എത്ര എണ്ണം വന്നാലും! അങ്ങനെയാണ്
വിക്കിപ്രവര്‍ത്തകന്‍: ഈ തെയ്യത്തിന്റെ പിന്നിലുള്ള ചരിത്രം ഒന്നു പറയാമോ?
- കുഞ്ഞിരാമന്‍: ചരിത്രമാണിപ്പോള്‍ പറഞ്ഞത്. ഇതിന്റെ ആസ്ഥാനം കൊട്ടിയൂര്‍ പെരുമാള്‍ ക്ഷേത്രം എന്നു കേട്ടിട്ടുണ്ടോ? കൊട്ടിയൂര്?
വിക്കിപ്രവര്‍ത്തകന്‍: കേട്ടിട്ടുണ്ട്.
- കുഞ്ഞിരാമന്‍: അവിടെയാണ് - മണത്തണ. അവിടെ പഴയ കാലത്തൊക്കെ, വാഹനസൗകര്യമില്ലാതിരുന്നപ്പോള്‍, നമ്പൂതിരിമാരൊക്കെ പോയാല്‍, താമസിച്ചുപോയാല്‍ അവിടെയൊരു ഇല്ലമുണ്ട്; ആ ഇല്ലത്ത്...
വിക്കിപ്രവര്‍ത്തകന്‍:ആദ്യം ചേട്ടനെ ഒന്നു പരിചയപ്പെടട്ടെ...
- കുഞ്ഞിരാമന്‍: ഞാന്‍ കുഞ്ഞിരാമന്‍. പി.വി. കുഞ്ഞിരാമന്‍. ഞാന്‍ താമസിക്കുന്നത് തളിപ്പറമ്പ് അംശം തൃച്ചമ്പരം ദേശത്ത് - ഇതു നീലിയാര്‍കോട്ടം.
വിക്കിപ്രവര്‍ത്തകന്‍: ചേട്ടനിതുമായിട്ടുള്ള ബന്ധമെന്താണ്.
- കുഞ്ഞിരാമന്‍: ക്ഷേത്രത്തിന്റെ നടത്തിപ്പുകാരനാണു ഞാന്‍. എന്നേക്കൂടാണ്ട് വേറെ ആള്‍ക്കാരുണ്ട്, ഞങ്ങളുടെ കുടുംബത്തില്‍ പെട്ടത്.
വിക്കിപ്രവര്‍ത്തകന്‍: ചേട്ടന്റെ കുടുംബം വക ക്ഷേത്രമാണോ ഇത്?
- കുഞ്ഞിരാമന്‍: കുടുംബം വക ക്ഷേത്രം ആണ്. ഇപ്പോ ഇതിന്റെ മാനേജ്‌മെന്റൊക്കെ ഞാന്‍ ചെയ്യുന്നു.
വിക്കിപ്രവര്‍ത്തകന്‍: ഇനിയാ ചരിത്രമൊന്ന്....?
- കുഞ്ഞിരാമന്‍: ഇതിന്റെ ചരിത്രം.... കൊട്ടിയൂര് മണത്തണ എന്നു പറയുന്ന സ്ഥലത്ത് മുമ്പ് കാലത്തൊരു ഇല്ലമുണ്ടായിരുന്നു, അവിടെ, ബ്രാഹ്മിന്‍സൊക്കെ പോയിക്കഴിഞ്ഞാല്‍, തിരിച്ചുവരാന്‍ പറ്റാത്തത്ര സമയം ആയാല്‍ അവിറ്റെ പോയി തങ്ങാറുണ്ടെന്നും അമ്മയില്‍, ഇല്ലത്തുനിന്നും കുളിക്കാന്‍ എണ്ണ, സോപ്പ്... സോപ്പില്ല അന്ന് - താളി ഇതൊക്കെ കൊടുത്ത്, ക്ഷേത്രക്കുളത്തില്‍ - ഇല്ലക്കുളത്തില്‍ പോയാല്‍ ആരും തിരിച്ചു വരാറില്ലാ എന്നാണു പറയാറ്. അങ്ങനെയാണിതിന്റെ കഥ പറയുന്നത്...
- അങ്ങനെ ഒരു പ്രാവശ്യം, കാളകാട്ട് തന്ത്രി, കാളകാട്ട് തന്ത്രിയെന്നാല്‍ പെരിങ്ങോം ആണ് അയാളുടെ ഇല്ലം - കാലക്കാട്ടില്ലം. അയാള്‍ അവിടെ നിന്നും ഇവിടെ എത്തിയെന്നും കുളിക്കാന്‍ വേണ്ടി പോകണംന്നു പറഞ്ഞു, അപ്പോ ഇല്ലത്തുന്നു പോണ്ടാന്നു പറഞ്ഞു, പിന്നെ കുളിക്കാന്‍ വേണ്ടീട്ട് തോര്‍ത്തും മുണ്ടും താളിയൊക്കെ കൊടുത്ത് പറഞ്ഞയച്ചു. അയാള്‍ കുളിക്കാനിറങ്ങിയപ്പോള്‍ അതിന്റെ നേരെ മറുകരയില്‍ അതി സുന്ദരിയായ ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടൂന്നും, ആ സ്ത്രീ നമ്പൂരിയോട് നിങ്ങളാരാന്ന് ചോദിച്ചു, ഞാന്‍ കാളകാടാണെന്നു പറഞ്ഞു. നിങ്ങളാരാനെന്ന് നമ്പൂതിരി അങ്ങോട്ട് ചോദിച്ചപ്പോള്‍ ഞാന്‍ കാളിയാണെന്നും പറഞ്ഞു. ഉടനേ സ്ത്രീ അടുത്ത് വന്ന്, നമ്പൂതിരിയുടെ കയ്യിലുണ്ടായിരുന്ന താളി വാങ്ങിപ്പിഴിഞ്ഞ് നമ്പൂരിക്കു കൊടുത്തു. അപ്പോ അമ്മ തന്ന അമൃതാണെന്നും പറഞ്ഞ് നമ്പൂരിയതു വാങ്ങിക്കഴിച്ചു. അപ്പോള്‍ ഒരു ആശരീരി ഉണ്ടായിരുന്നൂന്നാ പറയുന്നത്, നരിയും പശുവും ഒന്നിച്ചു മേയുന്ന സ്ഥലത്ത് എന്നെ കൊണ്ട് കുടിയിരുത്തണംന്ന്. അങ്ങനെ ഈ മാങ്ങാട്ടുപറമ്പില്‍ വന്നു എന്നാണ് ഐതിഹ്യം.
- ഇതിന്റെ പ്രധാന സ്ഥലം ഇവിടെ ഈ യൂണിവേഴ്‌സിറ്റി ഗേറ്റുണ്ടല്ലോ, മെയിന്‍ ഗേറ്റ്. അതിന്റെ നേരെ ഓപ്പോസിറ്റുള്ള സ്ഥലമുണ്ട്. പഴയമാവ് എന്നാണവിടെ പറയാറ്. അതായിരുന്നു അന്നത്തെ ഇതിന്റെ പ്രധാന സ്ഥലം. അവിടെ, ഈ ദേവിയുടെ പ്രതിഷ്ഠ കഴിഞ്ഞപ്പോള്‍ അതിലേകൂടി വഴിയേ - നടവഴിയേ - ഉള്ളൂ. ആളുകള്‍ക്ക് പോകാന്‍ വിഷമമായതിന്റെ ശേഷം, ഭയന്നിട്ട് ഇല്ലത്ത് തന്ത്രീന്റെയടുത്തു പോയി വിവരം പറഞ്ഞു, ഇവിടുത്ത് ഊരാളന്‍മാര്. അങ്ങനെ അവിടെനിന്നും ആവാഹിച്ചെടുത്ത പ്രതിഷ്ഠയാണിവിടെ. വടക്കോട്ടാണു നട. തൊഴുമ്പോള്‍ തെക്കോട്ട് തൊഴണം. ശിവന്റെ മകളായിട്ടാ സങ്കല്പമിവിടെ. തളിപ്പറമ്പിലോട്ട് - ശിവനെ - നോക്കിക്കൊണ്ടാണ് അമ്മയുടെ ഇരിപ്പ് ഇവിടെ. അപ്പോ ഈ കോപം ശമിക്കാനാണ് - അച്ഛനേം നോക്കിയിരിക്കുമ്പോള്‍ കോപം കുറയും. അങ്ങനെയാണ് ഐതിഹ്യം പറയുന്നത്. റിക്കാര്‍ഡിക്കലായി ഇതിന് ഒന്നും തരാനില്ല.
വിക്കിപ്രവര്‍ത്തകന്‍:ഇതൊക്കെ ഐതിഹ്യമാണ്...
- കുഞ്ഞിരാമന്‍: അതേ, ഐതിഹ്യമാണ്.
വിക്കിപ്രവര്‍ത്തകന്‍: തെയ്യം കെട്ടുന്നതിനെ പറ്റി ഒന്നു പറയാമോ?
- കുഞ്ഞിരാമന്‍: തെയ്യം കെട്ടുന്നതിവിടെ വണ്ണാന്‍ സമുദായത്തില്‍ പെട്ടവരാണ്. അവര്‍ക്ക്, ആചാരം വാങ്ങണം, മാങ്ങാടന്‍ എന്നുള്ള ഒരു ആചാരപ്പേരുണ്ട്. അതു വാങ്ങേണ്ടത് - ഇവിടെ നെല്യോട്ട് അമ്പലമുണ്ട്, ചുഴലിഭഗവതീക്ഷേത്രം. അവിടുന്ന് എളള്ളെരിഞ്ഞീന്ന് - ഇപ്പോള്‍ കുഞ്ഞിരാമന്‍ നായനാരാണ് - അയാളാണ് ഈ ആചാരപ്പേര് വിളിക്കേണ്ടത്. അങ്ങനെ വിളിച്ച ആള്‍ക്കാര്‍ക്ക് മാത്രമേ ഇവിടെ തെയ്യം കെട്ടാന്‍ പാടുള്ളൂ. അതു രണ്ടാളാണ്, ദാസനും രവിയും.
വിക്കിപ്രവര്‍ത്തകന്‍:എല്ലാ പ്രാവശ്യവും അവരുതന്നെയാണോ തെയ്യം കെട്ടുന്നത്?
- കുഞ്ഞിരാമന്‍: എല്ലാ പ്രാവശ്യവും... ഇവിടെ വരുന്ന എല്ലാ തെയ്യവും അവരു തന്നെയാണു കെട്ടുന്നത് - അവര്‍ക്കേ കെട്ടാന്‍ പാടുള്ളൂ... വേറെ ആര്‍ക്കും പാടില്ല. പിന്നെ ഇവിടെ എല്ലാ സംക്രമത്തിനും സ്ഥിരമായിട്ട് തെയ്യമുണ്ട് - മുടങ്ങാതെ. ബാക്കിയൊക്കെ നേര്‍ച്ചയാണ് - ഇന്നു നേര്‍ച്ചയാണ്, നാളെയുണ്ട്... വ്യാഴം വെള്ളി, ശനി, തിങ്കള്‍, ബുധന്‍, വ്യാഴം, വെള്ളി, ശനി,... അങ്ങനെ പത്താം തീയതി വരെ ഫിക്സ് ചെയ്തു. ജൂണ്‍ പത്താം തീയതിവരെ തീര്‍ച്ചപ്പെടുത്തിയിട്ടുണ്ട്. ഇവിടുത്തെ പ്രധാനമായിട്ടുള്ള (നേര്‍ച്ച) സന്താനത്തിനാണ്. കുട്ടികളില്ലാത്താ ആള്‍ക്കാറ് - കല്യാണം കഴിച്ചിട്ട് കുട്ടികളാവാത്ത ആള്‍ക്കാറ് ഇവിടെ വന്ന് പ്രാര്‍ത്ഥിച്ചിട്ട് കുട്ടികളുണ്ടായ വകയിലാണധികവും ഈ തെയ്യം ഇവിടെ വരുന്നത്. പിന്നെ കല്യാണം കഴിയാത്ത പെണ്‍കുട്ടികള്‍ വന്ന് പ്രാര്‍ത്ഥിച്ചിട്ട് കല്യാണമായാല്‍ ... അങ്ങനെയൊക്കെയാണ്... പിന്നെ മറ്റു കാര്യങ്ങള്‍ക്കൊക്കെ ആള്‍ക്കാര്‍ പ്രാര്‍ത്ഥനയുമായി വരാറുണ്ട്...
വിക്കിപ്രവര്‍ത്തകന്‍: അപ്പോള്‍ പ്രധാനമായും ഇതാണ്?
- കുഞ്ഞിരാമന്‍: അതേ, പ്രധാനം സന്താനം - അതാണിവുടുത്തെ പ്രധാനം. എപ്പോഴും ഇഷ്ടംപോലെ തെയ്യമുണ്ടാവും ഇവിടെ. ഇപ്പോള്‍ ഞാന്‍ പറഞ്ഞില്ലേ ജൂണ്‍ പത്തുവരെ.. മഴയായതുകൊണ്ടൊന്നും തെയ്യം നിര്‍ത്തില്ലിവിടെ, എല്ലാ അമ്പലത്തിലും തെയ്യം തീര്‍ന്നില്ലേ? - കളിയാട്ടം തീര്‍ന്നില്ലേ!! ഇവിടെ എപ്പോഴും ഉണ്ടാവും കര്‍ക്കിടക സംക്രമം കഴിഞ്ഞാല്‍ ഒന്നാം തീയതി മുതല്‍ പതിനാറാം തീയതി വരെ ഇവിടെ ഒന്നുമില്ല - ഈ തെയ്യം വന്ന ദിക്കിലേക്ക് പോയീന്നാ സങ്കല്പം, മണത്തണ. പതിനാറാം തീയതി രാത്രി ഇവിടെ തിരിച്ചെത്തും, പതിനേഴാം തീയതി പതിവുപോലെ ഇവിടെയെല്ലാം നടക്കുകയും ചെയ്യും. അങ്ങനെയൊക്കെയാണ്.
English Transcript
[edit]Wikipedian: Please tell me what this Theyyam is called.
- Kunjiraman: It is called Ottathira. It is performed in just one day, as an offering; and offerings are performed only for one day.
Wikipedian: Please introduce yourself.
- Kunjiraman: I am PV Knjiraman. I stay in Thaliparambu in a place called Amsham Tthrachambaram. This temple belongs to my family. I manage this temple. There are many others with me who help in managing this temple, and they are also from the same family.
Wikipedian: Please tell the legend behind this Theyyam.
- Kunjiraman: The legend is like this. There was an illam (dwelling) in Mannathara in Kottiyuru. When Brahmins visited there, especially when it was too late for them to return home, they used to stay over for the night. Soaked hibiscus leaves (thaali or herbal shamboo) was given to them for bathing. They bathed in the temple's pond. Sometimes, when people went to bathe in the pond, they never returned. A person named Kalakkatu Thanthri from Kalikatillem went there once. He was warned to be careful. He was given a towel and shampoo and sent to the pond for taking a bath. When he started bathing, he saw a beautiful lady on the other side. She asked the Namboothri who he was.The Namboothiri replied that he was Kalakkadan. He asked her who she was. She replied that she was Kali (the Goddess).Then she came near him and took the thaali from him, and squeezed it to give him the shampoo. The Namboothiri drank the thaali instead, saying it was the amruthhu (nectar) given to him by his mother. As he drank it, there he heard a voice saying "Take me to a place where the tiger and the cow graze together" - (symbolically meaning a place of peace). So the deity was brought to this Mangatu Parambu. The deity was placed here in Pazhamavu. There was a pedestrian path nearby. After the deity was placed there, people feared to walk down that path. They (eeralan) went and told the Thanthri that they feared to go that way. So the deity was shifted here, to this location. The entrance is towards the west. The genuflection is performed towards the south. She, the deity, is believed to Beshivan's daughter. It is believed that towards thaliparambu (south)she faces Shivan (a God). When she looks at her father, her anger is reduced...the legends goes like that. But I don't have a reference for this..it is a belief.
Wikipedian: So these are legends.
- Kunjiraman: Yes these are legends.
Wikipedian: Please tell me how the Theyyam is performed.
- Kunjiraman: Here, the Theyyam is performed by a tribe known as Vannan. They need to buy an Aacharam named 'mangadan'. Only then are they allowed to perform this Thheyyam. Here, we have a temple called Nellyottu. A person called Kunjiraman Nair from Ellerinji is named after this Theyyam. Only a person named with Mangadan Aacharaperu should perform this Theyyam. That person should have two personalities: Dasan and Ravi.
Wikipedian: Is the Theyyam only performed by them?
- Kunjiraman: Yes, all the Theyyams here are performed by them. Only they should do the Theyyam; no one else is allowed. Without fail, the Theyyam is performed during all Sankrams, and the rest of the times, it is performed as offering. Today's performance is an offering....and tomorrow we have another offering, also on Thursday, Friday, Saturday, Monday and Wednesday...we are booked till the 10th of June. Here the main offering is for people who want to have a baby, but like that, many other prayer requests are made.
Wikipedian: Which is the most important prayer request that happens here?
- Kunjiraman: Yes, mainly people pray for a baby. This Theyyam is performed at all times...by the rainy season, usually the Theyyam is finished in all temples. Kaliyattom is also done. Here, the Theyyam is always there, always performed. After the Karkida Sankram, from the 1st of that month till 16th day, there is no performance...it is believed the deities go back to their original place and only return on the 16th day. Manathana reaches here on 16th, and so from the 17th day onwards, the performances take place as usual. It's like that.
Summary
[edit]DescriptionPeopleAreKnowledge Neeliyar-Bhagavathi (Theyyam) Interview2.ogg |
മലയാളം: Oral citation for Neeliyar Bhagavathi (Theyyam) Interview 2 |
Date | |
Source | Own work |
Author | Aprabhala |
Licensing
[edit]- You are free:
- to share – to copy, distribute and transmit the work
- to remix – to adapt the work
- Under the following conditions:
- attribution – You must give appropriate credit, provide a link to the license, and indicate if changes were made. You may do so in any reasonable manner, but not in any way that suggests the licensor endorses you or your use.
- share alike – If you remix, transform, or build upon the material, you must distribute your contributions under the same or compatible license as the original.
File history
Click on a date/time to view the file as it appeared at that time.
Date/Time | Thumbnail | Dimensions | User | Comment | |
---|---|---|---|---|---|
current | 19:41, 27 June 2011 | 5 min 7 s (3.53 MB) | Aprabhala (talk | contribs) |
You cannot overwrite this file.
File usage on Commons
There are no pages that use this file.
Transcode status
Update transcode statusFormat | Bitrate | Download | Status | Encode time |
---|---|---|---|---|
MP3 | 128 kbps | Completed 04:23, 22 December 2017 | 6.0 s |
File usage on other wikis
The following other wikis use this file:
- Usage on en.wikipedia.org
Metadata
This file contains additional information such as Exif metadata which may have been added by the digital camera, scanner, or software program used to create or digitize it. If the file has been modified from its original state, some details such as the timestamp may not fully reflect those of the original file. The timestamp is only as accurate as the clock in the camera, and it may be completely wrong.
Short title | Neeliyar-Bhagavathi (Theyyam) Interview 2 |
---|---|
Author | C.V. Kunjiraman |
Software used | Xiph.Org libVorbis I 20101101 (Schaufenugget) |
Date and time of digitizing | 2011 |