കോമൺസ്:അപ്ലോഡ് സഹായി
Jump to navigation
Jump to search
Outdated translations are marked like this.
വിക്കിമീഡിയ കോമൺസിൽ പ്രമാണങ്ങൾ അപ്ലോഡ് ചെയ്യാൻ സ്വതേയുള്ള സൗകര്യമാണ് അപ്ലോഡ് സഹായി. താഴെയുള്ള സ്ക്രീൻഷോട്ടിൽ സാധാരണ അപ്ലോഡിങ് പ്രക്രിയ എങ്ങനെയാണെന്ന് കാണാവുന്നതാണ്. ആദ്യം ഉപയോക്താവിന് ഉപയോഗാനുമതികളെക്കുറിച്ചുള്ള സഹായം നൽകുന്നു. രണ്ടാമതായി ഉപയോക്താവ് ഒന്നോ അതിലധികമോ (50 എണ്ണം വരെ) പ്രമാണങ്ങൾ തിരഞ്ഞെടുത്ത് നൽകി അപ്ലോഡിങ് തുടങ്ങുന്നു. മൂന്നാമതായി ഉപയോക്താവ് തന്റെ പ്രമാണങ്ങളുടെ ഉപയോഗാനുമതി വ്യക്തമാക്കുന്നു. നാലാമതായി ഓരോ പ്രമാണത്തിന്റെയും അടിസ്ഥാന വിവരണം ഉപയോക്താവ് നൽകേണ്ടതുണ്ട്. പ്രമാണങ്ങൾ വിജയകരമായി അപ്ലോഡ് ചെയ്ത് കഴിഞ്ഞാൽ, ഫലങ്ങൾ അവസാനഭാഗത്ത് പകർത്താനും ഉപയോഗിക്കാനും പാകത്തിൽ ചുരുക്കി പ്രദർശിപ്പിക്കുന്നു.
അപ്ലോഡ് സഹായി ഉപയോഗത്തിനുള്ള വിവരങ്ങൾ നൽകുന്ന സ്രോതസ്സുകൾ
- കൂടുതൽ പൊതുവിവരങ്ങൾ പതിവുചോദ്യങ്ങളിൽ ഉണ്ട്.
- ഉപയോക്താക്കൾക്ക് അപ്ലോഡ് പ്രക്രിയയിലെ തങ്ങളുടെ അഭിപ്രായം അറിയിക്കാനുള്ള പ്രതികരണം താൾ അപ്ലോഡ് സഹായിയിൽ തന്നെ ചേർത്തിരിക്കുന്നു. തത്ഫലമായി ആ താൾ പരക്കെ ഉപയോഗിക്കപ്പെടുന്നുണ്ട്; ഒരു അനുഭവസമ്പത്തേറെയുള്ള ഉപയോക്താവിന് ശ്രദ്ധിക്കാൻ ആ താൾ നല്ല സ്ഥലമാണ്.
- വിക്കിമീഡിയ കോമൺസിൽ അനുവദിച്ചിട്ടുള്ള പ്രമാണനാമങ്ങളെ പരിമിതപ്പെടുത്തുന്ന തലക്കെട്ട് കരിമ്പട്ടിക സംബന്ധിച്ച പ്രശ്നങ്ങൾ അറിയിക്കാൻ വിക്കിമീഡിയ സമൂഹം അപ്ലോഡ് സഹായി കരിമ്പട്ടിക പ്രശ്നങ്ങൾ എന്ന താൾ ഉപയോഗിച്ചുവരുന്നു.
- വിക്കി സ്മാരകങ്ങളെ സ്നേഹിക്കുന്നു പോലെയുള്ള മൾട്ടിമീഡിയ മത്സരങ്ങൾക്കും മറ്റുപയോഗങ്ങൾക്കും അപ്ലോഡ് സഹായി പാകപ്പെടുത്താൻ മേള തിരുത്തൽ സൗകര്യം ഉപയോഗിക്കാവുന്നതാണ്.
- mw:Extension:UploadWizard – കോഡ്
- phabricator:tag/uploadwizard/ – the issue tracker
- അപ്ലോഡ് സഹായി തിരുത്തൽ
- അപ്ലോഡ് സഹായിയെക്കുറിച്ചുള്ള ചർച്ചകൾക്ക് സമൂഹം ഉപയോഗിക്കുന്നത് അതിനായുള്ള സംവാദത്താളാണ്.
- However, it looks like as of late 2023, most recent discussion is taking place at Commons talk:WMF support for Commons/Upload Wizard Improvements.
- Bugs and issues can be reported at Commons talk:WMF support for Commons/Upload Wizard Improvements
ഇതും കാണുക വർഗ്ഗം : UploadWizard।