കോമൺസ്:സമ്പർക്കമുഖ കാര്യനിർവാഹകർ
Interface administrators as of ഡിസംബർ 2024 [+/−] |
Number of interface administrators: 24
|
തങ്ങളുടെ സ്വന്തമല്ലാത്ത സി.എസ്.എസ്. ഒപ്പം ജെ.എസ്. താളുകൾ (അതായത് MediaWiki:
നാമമേഖലയിലുള്ളതോ മറ്റൊരു ഉപയോക്താവിന്റെ ഉപയോക്തൃതാളിന്റെ ഉപതാളായോ ഉള്ള .css
അല്ലെങ്കിൽ .js
എന്നവസാനിക്കുന്ന താളുകൾ) തിരുത്താൻ കഴിയുന്നവരാണ് സമ്പർക്കമുഖ കാര്യനിർവാഹകർ (Interface administrators). അവർക്ക് പ്രത്യേകിച്ച്, സൈറ്റ്-വ്യാപക സി.എസ്.എസ്./ജെ.എസ്. താളുകൾ തിരുത്താൻ കഴിയുന്നതാണ് (MediaWiki:Common.js, MediaWiki:Vector.css അല്ലെങ്കിൽ Special:Gadgets താളിൽ നൽകിയിട്ടുള്ള ഗാഡ്ജറ്റുകൾ പോലുള്ള താളുകൾ). ഈ താളുകൾ വിക്കി തിരുത്തുന്നവരുടേയും വായിക്കുന്നവരുടേയും ബ്രൗസറുകൾക്കുള്ളിൽ കോഡ് ആയി പ്രവർത്തിക്കുന്നവയും, ഉള്ളടക്കം പ്രദർശിപ്പിക്കുന്നത് ക്രമീകരിക്കുന്നവയും, താളുകളുടെ സ്വഭാവം നിർണ്ണയിക്കുന്നവയും, സങ്കീർണ്ണമായ ഉപകരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നവയും ആണ്. കൂടുതലായി സമ്പർക്കമുഖ കാര്യനിർവാഹകർക്ക് മീഡിയവിക്കി നാമമേഖലയിലെ മറ്റ് എല്ലാ താളുകളും തിരുത്താൻ കഴിയുന്നതാണ്.
ദോഷകരമായ ഉദ്ദേശമുള്ള ഉപയോക്താവിന്റെ കൈകളിൽ മറ്റുള്ള ഉപയോക്താക്കളുടെ ബ്രൗസറുകളിൽ പ്രവർത്തിക്കുന്ന സി.എസ്.എസ്./ജെ.എസ്. തിരുത്താനുള്ള ശേഷി വളരെ ശക്തവും ദോഷകരവുമായ ഒന്നാണ്. സമ്പർക്കമുഖ കാര്യനിർവാഹകർ അത് ആവശ്യമുള്ളവരും, സമൂഹം വിശ്വസിക്കുന്നവരും, അടിസ്ഥാന രഹസ്യവാക്ക് സുരക്ഷയും കമ്പ്യൂട്ടർ സുരക്ഷാ രീതികളും (ബലമുള്ള രഹസ്യവാക്കുകൾ ഉപയോഗിക്കുക, രഹസ്യവാക്കുകൾ പുനരുപയോഗിക്കാതിരിക്കുക, സാദ്ധ്യമെങ്കിൽ ദ്വി-ഘടക സാധൂകരണം ഉപയോഗിക്കുക, സംശയകരമായ സ്രോതസുകളിൽ നിന്നുള്ള സോഫ്റ്റ്‌വേർ ഉപയോഗിക്കാതിരിക്കുക, ആന്റിവൈറസ് ഉപയോഗിക്കുക തുടങ്ങിയവ) പിന്തുടരുന്നവരുമാകണം.
കാര്യനിർവാഹകർക്കും സമ്പർക്കമുഖ കാര്യനിർവാഹകർക്കും സി.എസ്.എസ്./ജെ.എസ്. അല്ലാത്ത മീഡിയവിക്കി നാമമേഖലയിലുള്ള താളുകൾ തിരുത്താൻ സാധിക്കുന്നതാണ്.(ഉദാ: MediaWiki:Sidebar)
ഈ ഉപയോക്തൃസംഘം സൃഷ്ടിക്കപ്പെടാനുള്ള പ്രചോദനത്തെക്കുറിച്ച് ഇവിടെ വായിക്കാവുന്നതാണ്.
സമ്പർക്കമുഖ കാര്യനിർവാഹകനായി അപേക്ഷിക്കുക
പ്രഥമദൃഷ്ട്യാ സമ്പർക്കമുഖം തിരുത്തൽ ആവശ്യമുള്ള എല്ലാ കാര്യനിർവാഹകർക്കും താത്കാലികമോ സ്ഥിരമോ ആയ സമ്പർക്കമുഖ കാര്യനിർവാഹക അവകാശം ബ്യൂറോക്രാറ്റിന്റെ നോട്ടീസ്‌ബോർഡിൽ അപേക്ഷിക്കുന്ന പക്ഷം ബ്യൂറോക്രാറ്റിന്റെ വിവേചനാധികാരം ഉപയോഗിച്ച് നൽകാവുന്നതാണ്.
പ്രവർത്തനരാഹിത്യം മൂലമോ ഒഴിവാക്കാനുള്ള അഭ്യർത്ഥന മൂലമോ ഒരു കാര്യനിർവാഹകയെ(നെ) ഒഴിവാക്കേണ്ടി വന്നാൽ, സമ്പർക്കമുഖ കാര്യനിർവാഹക അവകാശങ്ങളും കൂടെ ഒഴിവാക്കേണ്ടതാണ്.
കാര്യനിർവാഹക സ്ഥിതി ഒരാൾ സ്വമേധയാ ഒഴിഞ്ഞതാണെങ്കിൽ, ആവശ്യമുള്ളപക്ഷം സമ്പർക്കമുഖ കാര്യനിർവാഹക അവകാശങ്ങൾ ഒഴിയാതെ സൂക്ഷിക്കാവുന്നതാണ്.
കാര്യനിർവാഹകരല്ലാത്തവർക്ക് അഭ്യർത്ഥനകളിൽ സമ്പർക്കമുഖ കാര്യനിർവാഹക അവകാശങ്ങൾ അഭ്യർത്ഥിക്കാവുന്നതാണ്. സാധാരണ കാര്യനിർവാഹക അഭ്യർത്ഥനകൾക്കുള്ള എല്ലാ മാനദണ്ഡങ്ങളും ഇതിന് ബാധകമായിരിക്കും.
കാര്യനിർവാഹകരേതര സമ്പർക്കമുഖ കാര്യനിർവാഹകർ, സാധാരണ കാര്യനിർവാഹകരെ പോലെ തന്നെയുള്ള ഡീ-അഡ്മിൻഷിപ്പിന് വിധേയരാണ്.
Account security
The Wikimedia Foundation requires interface administrators enable two-factor authentication (2FA) for legal and security reasons.
ഇതും കാണുക
- ↑ Meta:Interface administrators: "For legal and security reasons, the Wikimedia Foundation has decided that Two factor authentication is required for this role on all projects".